Friday
06 Dec 2019

സൗജന്യ റേഷന്‍ പ്രതിഫലം; ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണമെന്ന് ജി കൃഷ്ണപ്രസാദ്

By: Web Desk | Tuesday 20 August 2019 9:27 PM IST


ആലപ്പുഴ: 2018 ലെ മഹാപ്രളയ സമയത്ത് റേഷന്‍ കടകളിലൂടെ അഞ്ച് മാസത്തോളം വിതരണം ചെയ്ത സൗജന്യ റേഷന്‍ അരിയുടെ കൈകാര്യ ചെലവ് സര്‍ക്കാര്‍ അനുവദിച്ചെങ്കിലും തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളില്‍ വ്യാപാരികള്‍ക്ക് ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണമെന്ന് കേരളാ സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി കൃഷ്ണപ്രസാദ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എല്ലാ മാസവും റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ വേതന പാക്കേജ് സര്‍ക്കാര്‍ അനുവദിച്ചിട്ടും ചില ജില്ലകളിലെ താലൂക്കുകളില്‍ മാസങ്ങളായി വ്യാപാരികള്‍ക്ക് ലഭ്യമാക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടന ആവിഷ്‌ക്കരിക്കുമെന്നും ജി കൃഷ്ണപ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു.

YOU MAY LIKE THIS VIDEO ALSO

Related News