സൗജന്യ റേഷൻ വിതരണം ഞായറാഴ്ചയും. കോവിഡ് 19 വ്യാപനം തടയുന്നിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ ജനങ്ങളുടെ ദുരിതത്തിന് ആശ്വാസം നല്കി കൊണ്ട് അനുവദിച്ച സൗജന്യ റേഷന്‍ വിതരണം ഞായറാഴ്ചയും നടക്കും. ഇതിനായി എല്ലാ റേഷന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് എറണാകുളം ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതലാണ് സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചത്. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് റേഷന്‍ വിതരണം നടക്കുന്നത്.സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം നടത്തുന്നത്.
ഒരു സമയം അഞ്ചു പേരേ മാത്രമേ കടകളില്‍ അനുവദിക്കൂ. അഞ്ചു പേര്‍ക്കുവീതം ടോക്കണ്‍ നല്‍കുന്നതുള്‍പ്പെടെ തിരക്കൊഴിവാക്കാന്‍ വ്യാപാരികള്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ട്.മുന്‍ഗണന വിഭാഗങ്ങള്‍ക്ക് രാവിലെയും മുന്‍ഗണനേതര വിഭാഗത്തിന് ഉച്ച കഴിഞ്ഞും വിതരണം ചെയ്യുന്ന തരത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോയും പിങ്ക് കാര്‍ഡിലുള്ള ഒരു അംഗത്തിന് 5 കിലോ വീതവുമാണ് വിതരണം ചെയ്യുന്നത്. വെള്ള, നീല കാര്‍ഡുളളവര്‍ക്ക് 15 കിലോ അരി ലഭിക്കും.
English summary: Free ration on Sundays
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.