87.14 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യ റേഷൻ; എല്ലാവർക്കും 1000 രൂപയുടെ പലവ്യഞ്ജന കിറ്റ്

Web Desk

തിരുവനന്തപുരം

Posted on March 26, 2020, 9:30 am

കൊറോണ ദുരന്തപശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യറേഷനും പലവ്യഞ്ജനും ലഭിക്കുക 87. 14 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമങ്ങൾക്ക്.കൊറോണ രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് തയാറാക്കി നൽകും. ഇവർക്ക് 1000 രൂപയുടെ ഭക്ഷണകിറ്റ് സൗജന്യമായി നൽകും. ദുരന്തനിവാരണ സംഘത്തിലെ വിതരണ സംവിധാനം വഴി ഹോം ഡെലിവറിയായാകും കിറ്റ് നൽകും.

പഞ്ചസാര, പയറുവർഗങ്ങൾ, വെളിച്ചെണ്ണ, സോപ്പ്, തുടങ്ങിയ ഉൽപ്പനങ്ങൾ അടങ്ങുന്നതാണ് കിറ്റ്. ഏപ്രിൽ, മെയ് മാസങ്ങളിൽ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യവിഹിതം ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ നിന്ന് ശേഖരിച്ചു വരികയാണ്. ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യമാകും സൗജന്യമായി നൽകുക. എഎവൈ കുടുംബങ്ങൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ തുടരും.

ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . 2 മാസത്തെ പെൻഷനാണു നാളെ മുതൽ വിതരണം ചെയ്യുന്നത്. 20 രൂപയ്ക്കു ഭക്ഷണം വിതരണം ചെയ്യുന്ന 1000 ഭക്ഷണശാലകൾ ആരംഭിക്കാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്തും. ഇവിടെ നിന്ന് ഹോം ഡെലിവറിയും ഉണ്ടാകും.

ENGLISH SUMMARY: Free ration to 87.14 Lakhs peo­ple

YOU MAY ALSO LIKE THIS VIDEO