7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 28, 2024
November 26, 2024
November 26, 2024
November 17, 2024
November 16, 2024
November 16, 2024
November 12, 2024
October 20, 2024
September 27, 2024

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കും; ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 12, 2024 10:06 pm

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികൾക്ക് വേണ്ടിയുള്ള ആര്‍ത്തവ ശുചിത്വ നയം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. 2023 ഏപ്രിൽ 10‑ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും. സ്ത്രീകൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കുമെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.
ആര്‍ത്തവ ശുചിത്വ രീതികള്‍ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. വനിതാ ശിശുക്ഷേമ മന്ത്രാലയം രൂപീകരിച്ച നയത്തിന് നവംബര്‍ രണ്ടിന് ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കി. ആര്‍ത്തവ ശുചിത്വ അവബോധം വിദ്യാര്‍ത്ഥികളില്‍ അനിവാര്യമാണെന്നും ഇതിനായി കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അറിവ് ലഭിക്കാനും നല്ല മനോഭാവം ഉണ്ടാക്കിയെടുക്കാനും ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ അകറ്റാനും പുതിയ ആര്‍ത്തവ ശുചിത്വ നയത്തിലൂടെ സാധിക്കുമെന്നും കേന്ദ്രം സത്യവാങ്‌മൂലത്തില്‍ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി പാഡുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വിവിധ സംസ്ഥാനങ്ങള്‍ സര്‍വേ നടത്തണമെന്നും കേന്ദ്രം അറിയിച്ചു. സർക്കാർ, സംസ്ഥാന‑എയ്‌ഡഡ്, സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെ രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാര്‍ത്ഥിനികൾക്കായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. 

ഡൽഹി, ഗോവ, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ടുള്ള കോടതിയുടെ മുൻ ഉത്തരവില്‍ 100 ശതമാനം ലക്ഷ്യങ്ങൾ കൈവരിച്ചു. 10 ലക്ഷം സർക്കാർ സ്‌കൂളുകളില്‍ ആൺകുട്ടികൾക്കായി 16 ലക്ഷം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി 17.5 ലക്ഷം ടോയ്‌ലറ്റുകളും നിർമിച്ചിട്ടുണ്ട്. സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ ആൺകുട്ടികൾക്കായി 2.5 ലക്ഷം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി 2.9 ലക്ഷം ശൗചാലയങ്ങളും നിർമിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

പശ്ചിമ ബംഗാളിൽ 99.9 ശതമാനം സ്‌കൂളുകളിലും വിദ്യാര്‍ത്ഥിനികൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഒരുക്കി. ഉത്തർപ്രദേശിൽ 98.8 ശതമാനം സ്‌കൂളുകളിലും ഇത്തരം പ്രത്യേക സൗകര്യങ്ങളുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ 99.7 ശതമാനവും കേരളത്തിൽ 99.6 ശതമാനവും സിക്കിം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽ 99.5 ശതമാനവും ഛത്തീസ്‌ഗഡിൽ 99.6 ശതമാനവും കർണാടകയിൽ 98.7 ശതമാനവും മധ്യപ്രദേശിൽ 98.6 ശതമാനവും വിദ്യാര്‍ത്ഥിനികൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് മഹാരാഷ്ട്രയിൽ 97.8 ശതമാനവും രാജസ്ഥാനിൽ 98 ശതമാനവും ബിഹാറിൽ 98.5 ശതമാനവും ഒഡിഷയിൽ 96.1 ശതമാനവുമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.