നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ സൗജന്യ സിം നിരസിച്ചത് തിരിച്ചടിയായി. പ്രവാസികളെ നേരിട്ട് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയതോടെ ഇവര്‍ക്ക് പുറംലോകവുമായി ബന്ധമില്ലാതായി. ബന്ധുക്കളുമായി ബന്ധപ്പെടാനോ ആരോഗ്യപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താനോ സാധിക്കാത്ത അവസ്ഥ. വിമാനമിറങ്ങിയ ചിലര്‍ സിം നിരസിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
വിദേശത്തെ സിം നാട്ടിലെത്തിയാല്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത അസസ്ഥ വരും. ചുരുങ്ങിയ ആളുകള്‍ക്ക് മാത്രമേ വിദേശസിം നാട്ടില്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് പ്രവാസികള്‍ക്ക് സൗജന്യ ബിഎസ്എന്‍എല്‍ സിം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. സിം കാര്‍ഡ് നിരസിച്ചത് നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയായി. വിവിധതരം ജീവിതശൈലീ രോഗങ്ങള്‍കൊണ്ടും മറ്റ് കാരണങ്ങള്‍കൊണ്ടും മരുന്ന് കഴിക്കുന്ന നിരവധി പ്രവാസികള്‍ നിരീക്ഷണത്തിലായവരില്‍ പെടുന്നു.
എന്നാല്‍ ഇത്തരം ആളുകളുമായി ആശയ വിനിമയം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. കേന്ദ്രത്തിലെത്തിയ 37 പേരുമായി നേരിട്ട് സംസാരിക്കാനോ രോഗവിവരങ്ങള്‍ അറിയുവാനോ പ്രയാസം നേരിടുന്നതായി കാളികാവിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോ ജസീല വളപ്പില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യം മറികടക്കാന്‍ ഇത്തരമാളുകള്‍ക്ക് സിം കാര്‍ഡ് നല്‍കാന്‍ ബിഎസ്എന്‍എല്‍ തയ്യാറാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
English Summary: free sim refused by expatriates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.