രാജ്യത്തെ വ്യാപാര‑വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ അബുദാബിയില്‍ സൗജന്യ ടാക്സി സര്‍വീസ്. മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഓണ്‍ലൈനായി അവശ്യസാധനങ്ങള്‍ ബുക്കുചെയ്തശേഷം അടച്ചുപൂട്ടല്‍ കാലത്ത് ജനം വീട്ടിലിരുന്നാല്‍ മതി.
അണുവിമുക്തമായ ടാക്സിയില്‍, അണുവിമുക്തനായ ടാക്സി ഡ്രൈവര്‍, അണുവിമുക്ത പാക്കറ്റുകളില്‍ നിറച്ച അവശ്യസാധനങ്ങളുമായി വീട്ടില്‍ പറന്നെത്തും. ഗ്ലൗസും മാസ്ക്കും ധരിച്ച വീട്ടുകാര്‍ സാധനങ്ങള്‍ എടുത്തുകൊണ്ടുപോവുകയേ വേണ്ടു. ടാക്സി സേവനം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നടത്തുന്നതിനാല്‍ ഡ്രൈവര്‍ക്ക് ടിപ്പു നല്കിയാല് പിടിവീഴും. ഈ ടാക്സി സര്‍വീസ് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജനം അടച്ചുപൂട്ടി വീടുകളിലിരിക്കുന്നതിനാല് കച്ചവടക്കാര്‍ക്ക് ലഭിക്കുന്ന വന്‍തോതിലുള്ള ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ല.
ഈ സാഹചര്യത്തിലാണ് അബുദാബി ഗതാഗത വകുപ്പ് സൗജന്യ ടാക്സി സര്‍വീസ് ഏര്‍പ്പെടുത്തിയത്. ഈ ടാക്സി സേവനം ലഭ്യമാക്കാന്‍ അബുദാബി ടാക്സി.. ആപ്പിലോ 600, 535353 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി. എപ്പോള്‍ സാധനം കിട്ടണമെന്ന് അറിയിച്ചാല്‍ സാധനങ്ങള്‍ ബുക്ക് ചെയ്ത ഔട്ട് ലെറ്റുകളില്‍ നിന്നു ശേഖരിച്ച് വീടുകളിലെത്തിക്കും. കൊറോണയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഈ ടാക്സി സംവിധാനം ഗള്‍ഫ് മേഖലയില്‍ ഇതാദ്യമാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.