കുഫോസില്‍ കുടിവെള്ളം സൗജന്യമായി പരിശോധിക്കാം

Web Desk
Posted on August 21, 2018, 9:04 pm

കൊച്ചി: പ്രളയ ദുരന്തം ബാധിച്ച പ്രദേശങ്ങളിലെ ജലസ്രോതസ്സുകളില്‍ നിന്ന് എടുക്കുന്ന കുടിവെള്ളത്തിന്‍റെ ഗുണമേന്മ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) സൗജന്യമായി പരിശോധിക്കാം. കുഫോസിന്‍റെ  ജല-മണ്ണ് ലാബോറട്ടറിയാണ് പൊതുജനങ്ങള്‍ക്കായി ഈ സൗകര്യമൊരുക്കുന്നത്. ഈ മാസം 27 മുതല്‍ പരിശോധനക്കുള്ള ജല സാംപിള്‍ സ്വീകരിക്കും.

24 മണിക്കുറിനകം പരിശോധന ഫലം ലഭിക്കും. കുടിവെള്ള സ്രോതസ്സുകള്‍ മലിനമായതിന്‍റെ തോത്, വെള്ളത്തിലെ ഓക്‌സിജന്‍റെ അളവ്, സാന്ദ്രത, ലവണാംശം, രാസമാലിന്യം കലര്‍ന്നിട്ടുണ്ടോ, ഇ കോളി മുതലായ ബാക്ടീരിയകളുടെ സാന്നിധ്യം എന്നിവ ഈ പരിശോധനയിലൂടെ അറിയാം.

കുഫോസിന്‍റെ  പനങ്ങാട് ഉള്ള പ്രധാന കാമ്പസിലാണ് പരിശോധനക്കുള്ള ജല സാംമ്പിള്‍ എത്തിക്കേണ്ടത്. പൊതുകുളം, നദി, തടാകങ്ങള്‍ എന്നിവയുടെ രാസഘടനയില്‍ ഉണ്ടായ മാറ്റങ്ങള്‍ പരിശോധിക്കാനും പ്രതിവിധികള്‍ കണ്ടെത്താനുള്ള സംവിധാനവും കുഫോസില്‍ ലഭ്യമാണ്. യാത്രാ സൗകര്യം ഒരുക്കിയാല്‍ കേരളത്തില്‍ എവിടെയും കുഫോസിലെ ശാസ്ത്രസംഘം എത്തി സൗജന്യമായി പരിശോധന നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കുഫോസിലെ ശാസ്ത്രജ്ഞരെ ബന്ധപ്പെടുക

ഡോ.ടി.വി. ശങ്കര്‍ — 9446467185

ഡോ. അനു ഗോപിനാഥ് — 9446838319

ജനസ് മാത്യു — 9526735671