October 6, 2022 Thursday

Related news

October 6, 2022
October 6, 2022
October 6, 2022
October 4, 2022
October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022

രാജസ്ഥാനില്‍ നിന്ന് കേരളത്തിലേക്ക് സൗജന്യ ട്രെയിന്‍

Janayugom Webdesk
ഡല്‍ഹി
May 17, 2020 7:39 pm

രാജസ്ഥാനില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ ബുധനാഴ്ച പുറപ്പെടും. ലോക്ഡൗണ്‍ മൂലം രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്കായാണ് പ്രത്യേക നോണ്‍ എ സി ട്രെയിന്‍ സര്‍വീസ് നടത്തുക.

ഇവരുടെ യാത്ര ചിലവ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍വഹിക്കും. ബുധനാഴ്ച ഉച്ചക്ക് ജയ്‌പൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ എറണാകുളം , കോഴിക്കോട് തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിര്‍ത്തും. കൂടാതെ ചിറ്റോര്‍ഗഡിലും ട്രെയിന്‍ നിര്‍ത്തും. യാത്രക്കാര്‍ അറിയിക്കുന്നതനുസരിച്ച്‌ റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ലോക്‌ഡൗണിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍‌ അറിയിച്ചു. പഞ്ചാബ് സര്‍ക്കാരും സമാനമായ രീതിയില്‍ സൗജന്യമായി ട്രെയിന്‍ സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ അറിയിച്ചു.

Eng­lish sum­ma­ry; Free Train from Rajasthan to Kerala

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.