മെട്രോയില്‍ സൗജന്യ യാത്ര

Web Desk
Posted on June 12, 2018, 2:47 pm

കൊച്ചി : കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ചു ജൂണ്‍ 19 ന് മെട്രോയില്‍ സൗജന്യ യാത്ര ചെയ്യാന്‍ അവസരം. 17 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഔപചാരികമായി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചതെങ്കിലും യാത്രക്കാരുമായുള്ള സര്‍വീസ് ആരംഭിച്ചത് 19 മുതലാണ്, ആയതിനാലാണ് അന്നേ ദിവസം യാത്രക്കാര്‍ക്കു രാവിലെ മുതല്‍ രാത്രി വരെ സൗജന്യയാത്ര അനുവദിച്ചിട്ടുള്ളതെന്ന് കെ എം ആര്‍ എല്‍ എം ഡി മുഹമ്മദ് ഹനീഷ് അറിയിച്ചു. ഇതോടനുബന്ധിച്ച് പതിവ് യാത്രക്കാര്‍ക്ക് നിരവധി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.