മോദി ഭരണത്തില്‍ ഇന്ത്യ മുന്നോട്ടെന്ന് കൊട്ടിഘോഷിക്കുമ്പോഴും സ്വാതന്ത്ര്യം ഏറ്റവും കുറഞ്ഞ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയെന്ന് സർവേ. ഫ്രീഡം ഇന്‍ ദ വേള്‍ഡ് 2020 സര്‍വേ ഫലത്തിലാണ് ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യം കുറഞ്ഞ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പുകള്‍, രാഷ്ട്രീയ ബഹുസ്വരത, പങ്കാളിത്തം, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പൗരസ്വാതന്ത്ര്യം, സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, നിയമവാഴ്ച, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ രാഷ്ട്രീയ സൂചകങ്ങള്‍ ഉപയോഗിച്ച് 195 രാജ്യങ്ങളെ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കി വരുന്നത്.സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത് 83-ാം സ്ഥാനം മാത്രമാണ്.
ടുണീഷ്യ ഒഴികെയുള്ള ലോകത്തെ എല്ലാ സ്വതന്ത്ര രാജ്യങ്ങളും ഇന്ത്യയ്ക്ക് മുകളിലാണ്. രാഷ്ട്രീയാവകാശ വിഭാഗത്തില്‍ ഇന്ത്യ 40- ല്‍ 34 പോയിന്റാണ് നേടിയെങ്കിലും പൗര സ്വാതന്ത്ര്യ വിഭാഗത്തില്‍ 60- ല്‍ 37 പോയിന്റ് മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. ഇതോടെ രാജ്യത്തിന്റെ മൊത്തം സ്‌കോര്‍ 75- ല്‍ നിന്ന് 71 ലേയ്ക്ക് ഇടിഞ്ഞു. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയുടെ 1948‑ലെ യൂണിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് അനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. യുഎസ് ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഹൗസ് എന്ന ആഗോള നിരീക്ഷണ സ്ഥാപനമാണ് 50 വര്‍ഷത്തിലധികമായി ആഗോള രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളും പൗരന്മാരുടെ സ്വാതന്ത്ര്യവും സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
2019ൽ ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നടപടികളും ഫ്രീഡം ഹൗസിന്റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഏറ്റവും മോശം ജനാധിപത്യ രാജ്യങ്ങളിലൊന്നിൽ ഇന്ത്യയെ ഉൾപ്പെടുത്തിയ ഫ്രീഡം ഹൗസ് മോദി സർക്കാരിന്റെ നടപടികൾ ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്നും പറയുന്നുണ്ട്. പൗരത്വ പട്ടിക, പൗരത്വ നിയമ ഭേദഗതി എന്നിവയും ബഹുജനപ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ നേരിട്ട രീതിയുമാണ് ഇന്ത്യയുടെ റാങ്ക് കുറയ്ക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. കശ്മീരില്‍ സ്വാതന്ത്ര്യമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍പ് ഭാഗികമായി സ്വാതന്ത്ര്യമുള്ളത് എന്നായിരുന്നു കശ്മീരിന്റെ വിശേഷണം. കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം ഒരു ജനാധിപത്യരാജ്യം നടപ്പാക്കിയ ഏറ്റവും വലിയ ഇന്റര്‍നെറ്റ് നിരോധനമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരും ഗവേഷകരും മറ്റു വിദഗ്ധരും രാഷ്ട്രീയവിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ വലിയ ആക്രമണം നേരിടുകയാണെന്നും ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഭീഷണിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
English Summary: freedom in the world 2020 report ranks india among least free democracies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.