അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം : സുപ്രീംകോടതി

Web Desk

ന്യൂഡല്‍ഹി:

Posted on October 29, 2020, 10:32 pm

സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതിനെതിരെ കേസെടുക്കുന്ന പ്രവണതയെ വിമര്‍ശിച്ച്‌ സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം എന്ന്‌ കോടതി പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസ്‌ എടുക്കുന്നത്‌ എന്ത്‌ അടിസ്ഥാനത്തിലാണെന്ന് ചോദിച്ച കോടതി പൊലീസ്‌ പരിധി ലംഘിക്കുകയാണെന്ന്‌ പറഞ്ഞു.

ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റേതാണ്‌ പരാമര്‍ശം. കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെക്കുറിച്ചുളള സോഷ്യല്‍ മീഡിയ പോസ്‌റ്റിന്റെ പേരില്‍ കൊല്‍ക്കത്ത പൊലീസ്‌ ഡല്‍ഹിയിലുള്ള ഒരു പൊലീസുകാരിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇത്‌ ചോദ്യം ചെയ്‌ത്‌ നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രീംകോടതി പരാമര്‍ശം. ചോദ്യങ്ങൾ ഇ‑മെയിലായി നൽകിയോ വീഡിയോ കോൺഫറൻസിലൂടെയോ വിശദീകരണം തേടാമെന്നും കോടതി നിർദ്ദേശിച്ചു.

ENGLISH SUMMARY: Free­dom of expres­sion must be pro­tect­ed: Supreme Court

YOU MAY ALSO LIKE THIS VIDEO