October 1, 2022 Saturday

Related news

September 14, 2022
September 13, 2022
September 12, 2022
August 30, 2022
August 22, 2022
August 22, 2022
August 20, 2022
August 17, 2022
August 9, 2022
August 7, 2022

അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണമായ അവകാശമല്ല; ബോംബെ ഹെെക്കോടതി

Janayugom Webdesk
മുംബൈ
September 12, 2020 5:51 pm

ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണമായ അവകാശമല്ലെന്ന് ബോംബെ ഹെെക്കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ , മകന്‍ ആദ്യത്യ താക്കറെ എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയ കേസിലാണ് കോടതിയുടെ പരാമര്‍ശം.

മുംബെെ പാല്‍ഗഢ് പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത സുനെെന എന്ന യുവതിയുടെ പേരില്‍ അപകീര്‍ത്തിപെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ സുനെെനായെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജസ്റ്റിസ് എംഎസ് കര്‍ണിക്, എസ് എസ് ഷിന്‍ഡ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി കോടതി തള്ളി.

എന്നാല്‍ അന്വേഷണവുമായി സഹകരിച്ചാല്‍ രണ്ടാഴ്ചത്തേേക്ക് അറസ്റ്റ് നടപടികള്‍ നിര്‍ത്തിവെയ്ക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്ന ആവശ്യം 29 ന് പരിഗണിക്കും.

അഭിപ്രായ സ്വാതന്ത്ര്യം യുവതിക്ക് ഹനിക്കപ്പെട്ടുവെന്ന് ആഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണമായ അവകാശമല്ലെന്നും ഹെെക്കോടതി നിരീക്ഷിച്ചു.

Eng­lish sum­ma­ry: free­dom of speech and Expres­sion not an absolute Right
You may also like this video:

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.