Janayugom Online
എ.ഐ.വൈ.എഫ് ജില്ലാ ലീഡേര്‍സ് ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍ സജിലാല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ബാധ്യത ഇടതു സര്‍ക്കാറിനുണ്ട് അഡ്വ:ആര്‍.സജിലാല്‍

Web Desk
Posted on June 22, 2019, 8:16 pm

ചുള്ളിക്കര: കേരളത്തില്‍ കാര്‍ട്ടൂണ്‍ വിവാദവുമായി അനാവശ്യ വിവാദത്തിന് തിരികൊളുത്തിയ നടപടി അപലപനീയമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍ സജിലാല്‍ അഭിപ്രായപ്പെട്ടു. ചുള്ളിക്കരയില്‍ ആരംഭിച്ച എ.ഐ.വൈ.എഫ് ജില്ലാ ലീഡേര്‍സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജൂറി പ്രഖ്യാപിച്ച അവാര്‍ഡ് തിരിച്ചെടുക്കുന്നത് ഇടതു നയമല്ല. കാര്‍ട്ടൂണ്‍ ഇറങ്ങിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാതിരിക്കുകയും എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം അതിനെതിരെ കോലാഹലമുണ്ടാക്കുന്നത് കേരള സംസ്‌ക്കാരമല്ല.

ഇത്തരക്കാര്‍ യഥാര്‍ത്ഥ മത വിശ്വാസികളുമല്ല. ലളിതകലാ അക്കാദമി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാനുള്ള ബാധ്യത ഈ സര്‍ക്കാറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുകേഷ് ബാല കൃഷ്ണന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാരാജ്, സംസ്ഥാന കമ്മറ്റിയംഗം എം.ശ്രീജിത്ത്,സനോജ് കടകം, സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ: ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി പി.ഭാര്‍ഗവി, എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ രത്‌നാകരന്‍ നമ്പ്യാര്‍സ്വാഗതം പറഞ്ഞു. ക്യാമ്പ് ലീഡറായി എ ഐ വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് ധനീഷ് ബിരിക്കുളം ലീഡറും അജിത് എം.സി, വി.വി. സുനിത എന്നിവര്‍ ക്യാമ്പിന്റെ ഡെപ്യൂട്ടി ലീഡര്‍മാരുമാണ്.

YOU MAY LIKE THIS VIDEO