October 6, 2022 Thursday

ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ക്ലാസിക് പോരാട്ടം; ദ്യോക്കോവിച്ചും നദാലും നേര്‍ക്കുനേര്‍

Janayugom Webdesk
പാരിസ്
October 11, 2020 11:45 am

ഒടുവില്‍ ഫ്രഞ്ച് ഓപ്പണ്‍ കലാശക്കളിയില്‍ ക്ലാസിക് പോരാട്ടമാണ് ഇന്ന് നടക്കുക. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍താരം നൊവാക് ദ്യോക്കോവിച്ചും രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലും നേര്‍ക്കുനേര്‍. ഗ്രീക്ക് താരം സ്‌റ്റെഫാനോസിനെതിരെ അഞ്ച് സെറ്റ് നീണ്ട പോരാട്ടം അതിജീവിച്ചാണ് ദ്യോക്കോവിച്ച് ഫൈനലിനെത്തിയത്. നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മാനെ മറികടന്നു.

അനായാസം ദ്യോക്കോവിച്ച് ജയിക്കുമെന്ന് തോന്നിച്ച മത്സരമാണ് സിറ്റ്‌സിപാസ് അഞ്ചാം സെറ്റിലേക്ക് കൊണ്ടുപോയത്. സ്‌കോര്‍ 6–3, 6–2, 5–7, 4–6, 6–1. ആദ്യ രണ്ട് സെറ്റും അനായാസം ദ്യോക്കോ സ്വന്തമാക്കി. മൂന്നാം സെറ്റില്‍ മാച്ച് പോയിന്റിന് വേണ്ടിയുള്ള സെര്‍വില്‍ സിറ്റ്‌സിപാസ് തിരിച്ചെത്തി. സെര്‍വ് ബ്രേക്ക് ചെയ്ത 22കാരന്‍ 5–7ന് സെറ്റ് സ്വന്തമാക്കി.

അതേ സമയം നിലവിലെ ചാമ്പ്യനായ നദാല്‍ 12ാം സീഡുകാരനായ അര്‍ജന്റീനയുടെ ഷ്വാര്‍ട്‌സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നത്. 3 മണിക്കൂറും 12 മിനുട്ടും മികച്ച രീതിയില്‍ ഷ്വാര്‍ട്‌സ്മാന്‍ പൊരുതിയെങ്കിലും നദാലിന്റെ മികവിനെ ഒരു തവണ പോലും മറികടക്കാനായില്ല. സ്‌കോര്‍ 6–3, 6–3, 7–6.

34കാരനായ നദാല്‍ 19 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 12 തവണ ഫ്രഞ്ച് ഓപ്പണില്‍ ചാമ്പ്യനായിട്ടുള്ള നദാല്‍ 2017ന് ശേഷം ഇതുവരെ കിരീടം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല.

Eng­lish sum­ma­ry: French open ten­nis final

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.