September 26, 2022 Monday

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും; ചരിത്രനേട്ടത്തിനരികെ നദാല്‍

Janayugom Webdesk
പാരിസ്
May 30, 2021 2:11 pm

ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും. പുരുഷ‑വനിത വിഭാഗങ്ങളിലെ ​ടോപ്​ സീഡ്​ താരങ്ങളെല്ലാം കളത്തിലുണ്ട്​. വനിതകളിൽ രണ്ടാം സീഡ് നവോമി ഒസാക്ക, ആഞ്ചലിക് കെർബർ, വിക്ടോറിയ അസെറങ്ക എന്നിവരും പുരുഷന്മാരിൽ നാലാം സീഡ് ഡൊമിനിക് തീം, ജാപ്പനീസ് താരം കെയ് നിഷികോരി, അലക്സാണ്ടർ സ്വരേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവർ ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. റോജർ ഫെ‍ഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്ക് നാളെയാണ് ആദ്യ റൗണ്ട് മത്സരം. ആസ്​ട്രേലിയന്‍ ഓപ്പണില്‍ കിരീടമണിഞ്ഞ നൊവാക് ജോക്കോവിച്ച്, നവോമി ഒസാക തുടങ്ങി ഇടവേളക്കു ശേഷം തിരികെയെത്തുന്ന റോജര്‍ ഫെഡററും ടൂര്‍ണമെന്റിന് മാറ്റുകൂട്ടുന്നു.

21–ാം ഗ്രാൻസ്‌ലാം കിരീടമെന്ന ചരിത്രനേട്ടത്തിലേക്കു റാക്കറ്റ് വീശുന്ന നദാലാണ് ടൂര്‍ണമെന്റിന്റെ പ്രധാന ആകര്‍ഷണം. ആഴ്ചകൾക്കു മുൻപ് മറ്റൊരു കളിമൺ കോർട്ടിൽ നടന്ന ഇറ്റാലിയൻ ഓപ്പൺ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി നദാൽ താനാണ് കളിമണ്‍ കോര്‍ട്ടിലെ രാജാവെന്ന് തെളിയിച്ചിരുന്നു.

Eng­lish sum­ma­ry: French open ten­nis Tournament

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.