24 April 2024, Wednesday

Related news

December 30, 2023
August 11, 2023
August 1, 2023
July 27, 2023
June 29, 2023
June 18, 2023
May 30, 2023
May 15, 2023
May 6, 2023
May 2, 2023

വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ രണ്ട് പേരെ ഫ്രഞ്ച് പൊലീസ് വെടിവച്ചു കൊന്നു

Janayugom Webdesk
പാരീസ്
April 25, 2022 12:44 pm

സെൻട്രൽ പാരീസിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തിന് നേരെ ഫ്രഞ്ച് പൊലീസ് വെടിവച്ചു. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച അർദ്ധരാത്രിയോടെ പോണ്ട് ന്യൂഫ് ഏരിയയിലെ ഗതാഗത നിയന്ത്രണ പോയിന്റിലാണ് സംഭവം. പരിശോധനയ്ക്കായി വാഹനം നിർത്താൻ ഡ്രൈവറോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ നിർദ്ദേശം പാലിക്കുന്നതിന് പകരം ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ കാർ ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥരിൽ ഒരാൾ സ്വയം സംരക്ഷിക്കാൻ വെടിയുതിർത്തു.

ഡ്രൈവറും മുൻ യാത്രക്കാരനും വെടിയേറ്റ് മരിച്ചു. പിന്നിൽ ഇരുന്ന മൂന്നാമത്തെ യാത്രക്കാരനെ കൈക്ക് പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Eng­lish summary;French police have shot dead two men who did not stop dur­ing a search of a vehicle

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.