ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ ഇന്ത്യ സന്ദർശിക്കും

Web Desk
Posted on October 12, 2017, 9:37 am

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ ഇന്ത്യ സന്ദർശിക്കും. ഈ വര്ഷം അവസാനം ഡിസംബർ എട്ടുമുതൽ 10വരെ മാക്രോണ്‍ ഇന്ത്യയിലുണ്ടാകുമെന്ന് ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ അലക്സാണ്ട്രെ സീഗ്ലെർ പറഞ്ഞു.

എലിസീ കൊട്ടാരത്തിൽ മാക്രോണുമായി നടത്തിയ രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഇന്ത്യ സന്ദർശിക്കാൻ മാക്രോണിനെ ക്ഷണിക്കുന്നത്.

ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി, സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം. സ്മാർട്ട് സിറ്റി, നവീകരണ ഉൗർജ മേഖല എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തുമെന്നും സീഗ്ലെർ പറഞ്ഞു.