6 November 2025, Thursday

Related news

October 30, 2025
October 16, 2025
October 13, 2025
October 6, 2025
September 10, 2025
September 6, 2025
August 14, 2025
July 25, 2025
June 14, 2025
June 1, 2025

ഫ്രഞ്ച് പ്രധാനമന്ത്രി പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു

Janayugom Webdesk
പാരിസ്
October 13, 2025 9:30 pm

ഫ്രാന്‍സില്‍ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു. ബജറ്റ് അവതരണത്തിനും രാഷ്ട്രീയ പ്രക്ഷുബ്ധത ശമിപ്പിക്കാനും സമ്മര്‍ദം നേരിടുന്ന സാഹചര്യത്തിലാണ് ലെകോര്‍നുവിന്റെ നീക്കം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സഖ്യകക്ഷികളും മുൻ സർക്കാരുകളിൽ സേവനമനുഷ്ഠിച്ച നിരവധി അംഗങ്ങളും രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുള്ള ചിലരും മന്ത്രിസഭയിൽ ഉൾപ്പെടുന്നു. പുതിയ മന്ത്രിസഭ എത്രകാലം തുടരുമെന്ന് വ്യക്തമല്ല. 2027 വരെ കാലാവധിയുള്ള ഇമ്മാനുവല്‍ മക്രോണിന് പാർലമെന്റിൽ ഭൂരിപക്ഷമില്ല. തെരഞ്ഞെടുപ്പ് നടത്തുകയോ മക്രോണ്‍ രാജിവയ്ക്കുകയോ ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിക്കുന്നുണ്ട്. 

പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സർക്കാരിൽ ചേരാൻ സമ്മതിച്ച ആറ് പാർട്ടി അംഗങ്ങളെ പുറത്താക്കുന്നതായി കൺസർവേറ്റീവ് റിപ്പബ്ലിക്കൻ പാർട്ടി പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങളിൽ മുൻ തൊഴിൽ മന്ത്രി കാതറിൻ വൗട്രിനും ഉൾപ്പെടുന്നു. 2024 ഒളിമ്പിക്‌സിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പാരീസ് പൊലീസ് മേധാവി ലോറന്റ് നുനെസ് ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കും. റോളണ്ട് ലെസ്‌ക്യൂർ ധനമന്ത്രിയാകും. വിദേശകാര്യ മന്ത്രി ജീൻ‑നോയൽ ബാരോട്ട് സ്ഥാനത്തു തുടരും. 

ഒരു വർഷത്തിനിടെ ഫ്രാൻസിലെ നാലാമത്തെ പ്രധാനമന്ത്രിയായ ലെകോർനു ഒരാഴ്ച മുമ്പാണ് ആദ്യ സർക്കാരിനെ നിയമിച്ചത്. എന്നാല്‍ പ്രതിപക്ഷ- സഖ്യ കക്ഷികളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം രാജിവച്ചു. പിന്നീട് മക്രോണിന്റെ സമ്മര്‍ദത്തിലാണ് ലെകോര്‍നു വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.