Thursday
21 Mar 2019

ഹെയര്‍ ഡൈ വില്ലനാകുമ്പോൾ; യുവതിയുടെ തല ബള്‍ബ് രൂപത്തിലായപ്പോൾ

By: Web Desk | Thursday 14 March 2019 1:09 PM IST


ഹെയര്‍ ഡൈയുടെ ഉപയോഗം മൂലം യുവതിയുടെ തല ബള്‍ബ് രൂപത്തിൽ ആയതായി റിപ്പോർട്ട്.

പത്തൊന്‍പതുകാരിയായ എസ്റ്റലെയുടെ തലയാണ് ബള്‍ബിന്റെ ആകൃതിയിലായത്. അവര്‍ ഉപയോഗിച്ച ഹെയര്‍ഡൈയിലെ പാരഫെനിഡെനിലിയാമിന്‍ (പിപിഡി) എന്ന രാസവസ്തു ഉണ്ടാക്കിയ അലര്‍ജിയാണ് ഇതിന്റെ പുറകിലെന്നു ആരോഗ്യ വിദഗ്ദ്‌ഗർ പറഞ്ഞു.

French woman’s head transforms into ‘light-bulb’ after near-fatal reaction to hair dyeഅലര്‍ജി ഉണ്ടാകുമോ എന്നറിയാനായി ചെറിയ അളവിലാണ് ഇവര്‍ ഡൈ ഉപയോഗിച്ചത്. എന്നാല്‍ പെട്ടെന്നു തന്നെ അലര്‍ജി ഉണ്ടാവുകയും മുഖം വീര്‍ത്തുവരികയുമായിരുന്നു. പിറ്റേ ദിവസം രാവിലെയായപ്പോള്‍ 22 ഇഞ്ച് ഉണ്ടായിരുന്ന മുഖം 24.8 ഇഞ്ചുവരെ വികസിച്ചു.

ചികിത്സയ്ക്ക് ശേഷം ഇവർ പൂര്‍വസ്ഥിതിയിലായിട്ടുണ്ട്.

അലർജി അറിയാൻ പാച്ച് ടെസ്റ്റ്

ഡൈ ചെയ്യാനൊരുങ്ങുമ്പോൾ ആ ഡൈ നിങ്ങൾക്ക് അലർജിയുണ്ടാക്കുമോ എന്നറിയാൻ പാച്ച് ടെസ്റ്റ് നടത്തണം. പ്രത്യേകിച്ചും പതിവില്ലാത്ത പുതിയ ഡൈ പരീക്ഷിക്കുമ്പോൾ. അൽപം ഡൈ എടുത്ത് ചെവിക്കു പുറകിലായി പുരട്ടി അൽപനേരം കാത്തിരിക്കുകയാണ് ഇതിനുവേണ്ടി ചെയ്യേണ്ടത്. ചൊറിച്ചിലോ പുകച്ചിലോ മറ്റോ ഉണ്ടെങ്കിൽ ആ ഡൈ നിങ്ങൾക്ക് അലർജിയുണ്ടാക്കുന്നതാണെന്നു മനസിലാക്കാം. അത് ഉപയോഗിക്കരുത്.

Related News