കേരളത്തിന്റെ രുചി പെരുമ : ഫ്രഷ് ടു ഹോം ഇനി ദുബായിലും

Web Desk
Posted on April 17, 2019, 7:33 pm
കൊച്ചി:  ഓണ്‍ലൈന്‍ ഫ്രഷ് മാര്‍ക്കറ്റായ ഫ്രഷ് ടു ഹോം ഡോട്ട്
കോം ഷാര്‍ജ, അജ്മാന്‍, ഉം-അല്‍-ഖൊയ്ന്‍ എന്നിവിടങ്ങളില്‍ സര്‍വ്വീസ്
ആരംഭിച്ചുകൊണ്ട് ദുബായിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി കമ്പനി ചീഫ്
ഓപ്പറേറ്റിംഗ് ഓഫീസര്‍ മാത്യു ജോസഫ് കരോണ്ട്കടവില്‍ അറിയിച്ചു.
രണ്ടാഴ്ചക്കകം അബുദാബിയിലും കമ്പനിയുടെ സര്‍വ്വീസ് ആരംഭിക്കും.
കേരളത്തിന്റെ രുചി പെരുമ യാതൊരുവിധ കെമിക്കലുകളും ചേര്‍ക്കാതെ
ദുബായിലുള്ള കേരള സമൂഹത്തിന് എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി ആരംഭിച്ച പ്രസ്ഥാനത്തിന്
ആദ്യ ദിനങ്ങളില്‍ തന്നെ മലയാളി സമൂഹം നല്ല വരവേല്‍പ്പാണ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍
നിന്നുള്ള പച്ചമീന്‍ എല്ലാ ദിവസവും വിമാനമാര്‍ഗ്ഗം ദുബായിലെത്തിച്ച്
ഉം-അല്‍-ഖൊയ്ന്‍ ഫാക്ടറിയില്‍ കട്ട് ചെയ്ത് പാക്ക് ചെയ്താണ് കസ്റ്റമേഴ്‌സിന്റെ
വീടുകളില്‍ എത്തിക്കുന്നത്. ഫ്രഷ് ടു ഹോം ന്റെ ഇന്ത്യയിലെ വളര്‍ച്ചയും ഇന്ത്യന്‍
ഫ്രഷ് മാര്‍ക്കറ്റിന്റെ വ്യാപ്തിയും മനസ്സിലാക്കി ലോകത്തിലെ പ്രമുഖരായ വ്യക്തികളും
ധാരാളം കമ്പനികളും ഇപ്പോള്‍ തന്നെ ഫ്രഷ് ടു ഹോമില്‍ മുതല്‍ മടക്കിയിട്ടുണ്ട്.
കെമിക്കലുകള്‍ ചേര്‍ക്കാത്ത മീനും യാതൊരുവിധ ആന്റി ബയോട്ടിക്കുകളും ഇല്ലായെന്ന്
ഏഷ്യയിലെ പ്രമുഖ ലാബ് സാക്ഷ്യപ്പെടുത്തിയിട്ടുള്ള മാംസവുമാണ് ഫ്രഷ് ടു ഹോം
ഡോട്ട് കോം വിതരണം ചെയ്യുന്നത്.
മായങ്ങളും കെമിക്കലുകളും കൊണ്ട് നമ്മുടെ
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത ഈ കാലഘട്ടത്തില്‍ ഫ്രഷ് ടു ഹോം ഡോട്ട്
കോമിന്റെ പ്രസക്തി വലുതാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയില്‍ ഈ കമ്പനിക്ക് ഇത്ര
വലിയ അംഗീകാരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും
ഞങ്ങളുടെ ഗുണനിലവാരവും ബിസിനസ്സിന്റെ എത്തിക്‌സും കൈവിടാതെ
സൂക്ഷിക്കുന്നതുകൊണ്ടാണ് ഫ്രഷ് ടു ഹോം ഡോട്ട് കോം കസ്റ്റമേഴ്‌സിന്റെ ഇടയില്‍
ചുരുങ്ങിയ കാലഘട്ടം കൊണ്ട് ഇത്രയും വലിയ സ്വീകാര്യത
നേടിയെടുക്കാനായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാന്‍ കടവിലാണ് കമ്പനിയൂടെ
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍.
ഇന്ത്യയുടെ ഓണ്‍ലൈന്‍ ഉപഭോഗമനുസരിച്ച് നോക്കിയാല്‍ ഒരു വിഭാഗം ജനങ്ങള്‍
പരമ്പരാഗത രീതിയില്‍ ഷോപ്പുകളില്‍ പോയി വാങ്ങുന്ന സ്വഭാവം ഇപ്പോഴും
നിലനിര്‍ത്തുന്നു.
ഇതു പരിഗണിച്ച് ഫ്രഷ് ടു ഹോം ഡോട്ട് കോം ഇന്ത്യയിലെ ആദ്യത്തെ
ഓഫ് ലൈന്‍ സ്റ്റോര്‍ ബാംഗ്ലൂരിലെ യലഹംങ്കയില്‍ ആരംഭിച്ചു. 100 ഓഫ്‌ലൈന്‍
സ്റ്റോറുകളാണ് ഇന്ത്യയില്‍ ആകമാനം തുടങ്ങുന്നതിനായി കമ്പനി പ്ലാന്‍
ചെയ്തിരിക്കുന്നത്. ആദ്യത്തെ ഓഫ് ലൈന്‍ സ്റ്റോര്‍ കൊച്ചിയില്‍ ആയിരിക്കും.
ഓണ്‍ലൈനില്‍ കൂടി ഫ്രഷ് ടു ഹോമിന് കിട്ടാത്ത കസ്റ്റമേഴ്‌സിന്റെ അടുക്കലേക്ക്
എത്തുന്നതിനുള്ള മാര്‍ക്കറ്റിംഗ് പദ്ധതിയുടെ ഭാഗമാണ് ഓഫ് ലൈന്‍ സ്റ്റോറുകളെന്നു
കേരള മാര്‍ക്കറ്റിംഗ് മേധാവി അജിത് നായര്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രധാന മന്ത്രി ചാമ്പ്യന്‍സ് ഓഫ് ചെയ്ഞ്ച് എന്ന ഗണത്തില്‍ പെടുത്തി വരാന്‍
പോകുന്ന കാലത്തില്‍ ഇന്ത്യന്‍ വ്യവസായ രംഗത്ത് തിളങ്ങാന്‍ സാധ്യതയുള്ള 150 സ്റ്റാര്‍ട്ട്
അപ്പുകളെ തിരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് ഫ്രഷ് ടു ഹോം ഡോട്ട് കോം ആയിരുന്നു.
റീട്ടെയ്ല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ ഫുഡ്‌സ് സ്റ്റാര്‍ട്ട് ഓഫ് ദ
ഇയര്‍ അവാര്‍ഡ് ഫ്രഷ് ടു ഹോമിന് ലഭിച്ചു. എക്കണോമിക്‌സ് ടൈംസിന്റെ കഴിഞ്ഞ
വര്‍ഷത്തെ പ്രോമിറ്റിംഗ് എന്‍ട്രപെണര്‍ഷിപ്പ് ഓഫ് ഇന്ത്യ അവാര്‍ഡും ഫ്രഷ് ടു
ഹോമിനാണ് ലഭിച്ചത്. ഇവ കൂടാതെ ഡല്‍ഹിയിലും കര്‍ണ്ണാടകത്തിലും
കേരളത്തിലേയും നിരവധി സംഘടനകളുടെ ഇന്നവേറ്റീവ് ബിസിനസ്സ് അവാര്‍ഡുകള്‍ പല തവണ
ഫ്രഷ് ടു ഹോമിനെ തേടിയെത്തി.