ആലപ്പുഴയില്‍ തുറവൂരില്‍ സുഹൃത്തുക്കളായ രണ്ടുപേരെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സാനിറ്റൈസര്‍ കുടിച്ചാണ് മരണമെന്ന് പൊലീസ് സംശയം. മൃതദേഹങ്ങള്‍ പോസ്റ്റമോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുറവൂർ ചാവടി സ്വദേശി ബൈജു(50), സ്റ്റീഫൻ(46) എന്നിവരാണ് മരിച്ചത്. സുഹൃത്തുകളാണ് ഇരുവരും അടുത്തടുത്ത വീടുകളില്‍ ഒറ്റയാക്കായിരുന്നു താമസം.
ഇന്നലെ രാത്രി ബൈജുവിന്റെ വീട്ടില്‍ ഒരുമിച്ചായിരുന്നു ഇരുവരും മദ്യപിച്ചത്. കുറച്ച് മാത്രം മദ്യം ഉള്ളതിനാല്‍ വീര്യം കൂട്ടുന്നതിനായി സാനിറ്റൈസര്‍ കൂടിയോ വാറ്റ് ചാരായമോ കൂടി ഇതോടൊപ്പം ചേര്‍ത്തിരുന്നിരിക്കാമെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒഴിഞ്ഞ സാനിറ്റൈസര്‍ കുപ്പികളും, വാറ്റ് ചാരയത്തിന്റെ കുപ്പികളും കണ്ടെത്തിയിരുന്നു.
ENGLISH SUMMARY:Friends found dead in Alappuzha; Suspicion that the sanitizer was drunk
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.