October 1, 2022 Saturday

Related news

September 30, 2022
September 4, 2022
September 4, 2022
August 23, 2022
July 31, 2022
July 22, 2022
July 15, 2022
July 13, 2022
July 9, 2022
June 27, 2022

500 രൂപ കാണാതായതില്‍ 14 കാരനെ കൂട്ടുകാരന്റെ അമ്മ മർദ്ദിച്ച് കൊ ല പ്പെടുത്തി

Janayugom Webdesk
ഭുവനേശ്വര്‍:
September 24, 2020 11:51 am

500 രൂപ കാണാതായതിനെ തുടർന്ന് 14 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ മയൂർബഞ്ചിലാണ് സംഭവം നടന്നത്. രാജൻ എന്ന കുട്ടിയാണ് മർദ്ദനത്തെ തുടർന്ന് മരിച്ചത്. കൂട്ടുക്കാരന്റെ അമ്മയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത്.

സംഭവ ദിവസം രാജൻ തന്റെ സുഹൃത്തിന്റെ വീട്ടിൽ പോയിരുന്നു. രാജൻ തിരിച്ചു വന്നതിന് പിന്നലെ കൂട്ടുക്കാരന്റെ വീട്ടിൽ നിന്ന് 500 രൂപ കാണാതായി. ഇതേ തുടർന്ന് അമ്മ മകനോട് കാര്യം തിരക്കുകയും രാജനെ വീണ്ടും വീട്ടിലേയ്ക്ക് വിളിപ്പിക്കുകയുമായിരുന്നു.

വീട്ടിൽ പണം എടുത്തത് രാജനാണെന്ന് സംശയിച്ച് കൂട്ടുക്കാരന്റെ അമ്മ രാജനെ മർദ്ദിച്ചതായി പൊലീസ് പറയുന്നു. വടി ഉപയോഗിച്ചാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാൽ വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ENGLISH SUMMARY: FRIEND’S MOTHER KILLED 14 YEAR OLD BOY

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.