Web Desk

റാഞ്ചി

July 22, 2021, 5:25 pm

സ്റ്റാന്‍ സ്വാമിയുടെ പോരാട്ടങ്ങള്‍ തുടരുമെന്ന് സുഹൃത്തുക്കള്‍

Janayugom Online

ആദിവാസികളുടെ അവകാശങ്ങള്‍ക്കായുള്ള സ്റ്റാന്‍ സ്വാമിയുടെ പോരാട്ടങ്ങള്‍ തുടരുമെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. ഇതിനായി ഒരു പൊതുവേദി രൂപീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഈ രാജ്യത്തെ സംവിധാനം ഒരു പക്ഷേ സ്റ്റാന്‍ സ്വാമിയെ കൊന്നിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ മരണംവരെ തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് സ്വാമിയുടെ അടുത്ത സുഹൃത്തായ അലോക പറഞ്ഞു.

ഈ മാസം പതിനെട്ടിന് ആദിവാസികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ബഗായീച്ച സോഷ്യല്‍ സെന്ററിലെ സ്മാരകശിലയില്‍ രക്ഷസാക്ഷികളുടെ കൂട്ടത്തില്‍ സ്റ്റാന്‍ സ്വാമിയുടെ പേരും ആലേഖനം ചെയ്തിരുന്നു. 15 വര്‍ഷം മുമ്പ് സ്റ്റാന്‍ സ്വാമിയാണ് ബഗൈച്ച സോഷ്യല്‍ സെന്റര്‍ സ്ഥാപിച്ചത്.
എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായ സ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഈ മാസം ആദ്യമാണ് മരിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ സ്റ്റാന്‍ സ്വാമിക്ക് തലോജ ജയിലില്‍ വച്ച് കോവിഡും പിടിപെട്ടിരുന്നു.

Eng­lish sum­ma­ry; Friends say Stan Swamy’s strug­gles will continue

You may also like this video;