December 3, 2022 Saturday

Related news

December 2, 2022
November 27, 2022
November 21, 2022
November 19, 2022
November 19, 2022
November 15, 2022
November 10, 2022
November 1, 2022
October 31, 2022
October 7, 2022

ഒളിമ്പ്യന്‍ മയൂഖാ ജോണിക്കതിരെ കേസ്

Janayugom Webdesk
ചാലക്കുടി
July 16, 2021 5:36 pm

സുഹൃത്തിന്റെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന് ഒളിമ്പ്യന്‍ മയൂഖ ജോണിക്കെതിരെ കേസ്. അപകീര്‍ത്തിപ്പെടുത്തിയതിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. ചാലക്കുടി കോടതിയുടെ നിര്‍ദേശാനുസരണം ആളൂര്‍ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ ട്രസ്റ്റികള്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യന്‍, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീന്‍ പോള്‍, പി പി ഷാന്റോ എന്നിവര്‍ക്കും മറ്റ് 6 പേര്‍ക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചത്.

2016 ല്‍ ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ തന്റെ സുഹൃത്തിനെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു എന്നായിരുന്നു മയൂഖ ജോണി വെളിപ്പെടുത്തിയത്. വനിതാകമ്മീഷന്‍ മുന്‍ അധ്യക്ഷയായിരുന്ന എം സി ജോസഫൈന്‍ പ്രതിക്ക് വേണ്ടി രംഗത്തെത്തിയെന്നും മയൂഖ ആരോപിച്ചിരുന്നു. ജോണ്‍സന്റെ സുഹൃത്ത് സാബു നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ മയൂഖ ജോണിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ENGLISH SUMMARY:Friend’s sex­u­al harass­ment com­plaint; Case against Mayukha Johnny
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.