റേഷനരി വിതരണം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റേഷൻ കാർഡ് വഴി അരി വാങ്ങാൻ കഴിയാത്തവരുടെ കണക്കെടുക്കാൻ കേന്ദ്രിയ സംവിധാനം ഒരുക്കുമെന്നും എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യ ധാന്യവും പല വ്യഞ്ജനകിറ്റും സർക്കാർ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കിറ്റ് വേണ്ടാത്തവർ അറിയിക്കണം. ഇത് അറിയിക്കാനുള്ള കേന്ദ്രികൃത സംവിധാനം ഉടൻ രൂപികരിക്കും. ഇതിലൂടെ അർഹതയുള്ള ആളുകൾക്ക് മറ്റൊരു ഘട്ടത്തിൽ സാധനങ്ങൾ എത്തിച്ചു നൽകാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യസറ്റോക്കിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുണനിലവാരം ഉറപ്പാക്കി ഓണ്‍ലൈന്‍ വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുകയാണ്. ഉല്‍പ്പാദകര്‍ക്കും, വിതരണക്കാര്‍ക്കും ഉപഭോഗ്താക്കള്‍ക്കും ഇത് ഗുണകരമാണ്.എഫ്‍സിഐ, സപ്ലൈകൊ, മാര്‍ക്കറ്റ് ഫെഡ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ പൊതുവിതരണ ഏജന്‍സികളുടെ കയ്യിലുള്ള അത്യാവശ സാധനങ്ങളുടെ കണക്ക് ഏകോപിപ്പിക്കും. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് തയ്യാറാക്കിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റോഡ‍് വഴിയും കപ്പല്‍ വഴിയും റെയില്‍ വഴിയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുകള്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും.
ENGLISH SUMMARY: From April 1free ration distribution starts
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.