ഏപ്രില്‍ ഒന്നുമുതല്‍ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും രാജ്യത്ത് ലഭ്യമാകും . യുറോ നാല് നിലവാരത്തില്‍നിന്ന് യുറോ ആറിലേയ്ക്ക് മാറുന്നതോടെയാണിത്. വാഹനങ്ങള്‍ പുറത്ത് വിടുന്ന മലിനീകരണ ഘടങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിന്റെ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് അഥവാ ബിഎസ് 6.
യൂറോപ്പിലെ യൂറോ ചട്ടങ്ങള്‍ക്ക് സമാനം തന്നെയാണ് ബി എസ് നിലവാരവും. വെറും മൂന്ന് വര്‍ഷം കൊണ്ട് വലിയ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 2017ല്‍ മാത്രമാണ് ബി എസ് 4 നിലവാരത്തിലേക്ക് ഇന്ത്യ മാറിയത്. ഇപ്പോള്‍ നാലില്‍ നിന്ന് അഞ്ചിലേക്കല്ല, മറിച്ച് ബിഎസ് ആറിലേക്ക് ഇന്ത്യ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്.
ENGLISH SUMMARY:From April 1st India turns to worlds purest petrol and diesel
YOU MAY ALSO LIKE THIS VIDEO