അറിഞ്ഞോ ; സിബിഎസ്ഇ സ്കൂളുകളിൽ ജൂലൈ മുതൽ പുതിയ പരിഷ്‌കാരം

Web Desk
Posted on April 07, 2019, 1:28 pm

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സിബിഎസ്ഇ  സ്കൂളുകളിൽ പുതിയപരിഷ്‌കാരങ്ങളുമായി വരുന്നു.
അഞ്ചോ അതില്‍കൂടുതലോ സിബിഎസ്ഇ സ്‌കൂളുകള്‍ ചേര്‍ന്ന് ഒരു പഠന കൂട്ടായ്മ കേന്ദ്രം രൂപീകരിക്കുന്നതാണ് പരിപാടി. ബൗദ്ധിക ഭൗതിക സാഹചര്യങ്ങള്‍ പരസ്പരം കൈമാറാനാണ് കൊളാബറേറ്റീവ് ലേണിംങ് ഹബ് ലക്ഷ്യമിടുന്നത്. പഠനവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ പരസ്പരം കൈമാറും. ഒന്നുമുതല്‍ എട്ടുവരെ കഌസുകളിലേക്ക് ചോദ്യങ്ങള്‍ തയ്യാറാക്കുന്നതടക്കം ഹബ് ഉപയോഗപ്പെടും.


പദ്ധതി ജൂലൈ 1 മുതല്‍ നിര്‍ബന്ധമായും നടപ്പാക്കും. ഇത് ഓഡിറ്റിംങിന്റെ ഭാഗമാകും അംഗീകാരത്തിനും നിലവാരമുയര്‍ത്തലിനും ഇത് നിര്‍ബന്ധമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ 22000 അഫിലിയേറ്റ്‌ചെയ്ത സ്‌കൂളുകള്‍ 4500 ഗ്രൂപ്പുകളായി മാറുമെന്ന് അധികൃതര്‍ പറയുന്നു.
ചിലസ്‌കൂളുകള്‍ക്ക് മികച്ച സൗകര്യങ്ങളുണ്ട്. ചിലവയ്ക്ക ഇത്രയും സൗകര്യങ്ങളില്ല. സിബിഎസ്ഇ സെക്രട്ടറി അനുരാഗ്ത്രിപാഠി പറഞ്ഞു. അധ്യാപകരുടെ മികവും പങ്കുവയ്ക്കപ്പടും. പഠനത്തിലെ വിരസതമാറ്റാന്‍ ഇതുമൂലം കഴിയും. കായിക പരിശീലന സൗകര്യങ്ങള്‍, ലാബോറട്ടറി, ഓഡിയോ സൗകര്യങ്ങള്‍ എന്നിവ ഹബ് വഴിലഭിക്കും. പൊതുവായ സെമിനാറുകള്‍, പാഠ്യപാഠ്യേതരപ്രവര്‍ത്തനങ്ങള്‍ കലാമല്‍സരങ്ങള്‍ എന്നിവ ഹബ്മുഖേന നടക്കും. ഓരോകുട്ടിയും ഒരു ഹോബി, കായികപരിശീലനം,തൊഴില്‍പരിശീലനം എന്നിവയില്‍ വ്യാപൃതനാണെന്ന് ഹബ് ഉറപ്പുവരുത്തണം.കൂട്ടായ്മ ഒരു മാസം ഒരു യോഗം ചേരണം. പത്തിലെയും പന്ത്രണ്ടിലെയും വിജയശതമാനത്തിന്റെയും അധ്യാപക കുട്ടി അനുപാതം, മറ്റ് മികവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നേതൃസ്‌കൂളിനെകണ്ടെത്തുന്നുണ്ട്. കേരളത്തിലെ സാഹചര്യത്തില്‍ നിലവില്‍ പരസ്പരം മല്‍സരിക്കുന്ന സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകള്‍ പുതിയ പദ്ധതി സംബന്ധിച്ച് എന്തുതരത്തില്‍ പ്രതികരിക്കുമെന്ന് വ്യക്തമായിട്ടില്ല.