നാല് മണിക്കൂര്‍കൊണ്ട് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്താം

Web Desk
Posted on July 30, 2019, 7:18 pm

കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഇനി നാല് മണിക്കൂര്‍ കൊണ്ട് എത്താം. തിരുവനന്തപുരം- കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അലൈന്‍മെന്റ് അംഗീകരിച്ചത്.

തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നാണ് ഹൈസ്പീഡ് സര്‍വീസ് ആരംഭിക്കുക. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ളതില്‍ നിന്ന് മാറി പുതിയ ലൈന്‍ നിര്‍മ്മിക്കേണ്ടി വരും. തിരൂര്‍ മുതല്‍ കാസര്‍കോഡ് വരെ നിലവിലെ ലൈന് സമാന്തരമായി പുതിയ ലൈന്‍ സ്ഥാപിക്കും. ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും. കൊച്ചുവേളിയില്‍ ഇതിനായി പുതിയ റെയില്‍വേസ്റ്റേഷന്‍ സമുച്ചയം നിര്‍മ്മിക്കും.

You May Also Like This: