19 April 2024, Friday

Related news

April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 4, 2024
April 3, 2024
April 1, 2024
March 31, 2024
March 28, 2024

കരയില്‍ നിന്ന് ആകാശത്തിലേക്ക്; ലക്ഷ്യസ്ഥാനത്ത് എത്തി വ്യോമവേധ മിസൈല്‍

Janayugom Webdesk
ഭുവനേശ്വര്‍
March 27, 2022 6:54 pm

കരയില്‍ നിന്ന് ആകാശത്തിലേക്ക് തൊടുക്കാവുന്ന മധ്യദൂര മിസൈലി (എംആർഎസ്എഎം) ന്റെ പരീക്ഷണം വിജയകരം. ഒഡിഷയിലെ ബാലസോറില്‍ ഇന്ന് രാവിലെ 10.30 നായിരുന്നു പരീക്ഷണമെന്നും മിസൈല്‍ കൃത്യമായി ലക്ഷ്യം തകര്‍ത്തതായും ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്‍(ഡിആര്‍ഡിഒ) അറിയിച്ചു. 

കമാൻഡ് പോസ്റ്റ്, മൾട്ടി-ഫങ്ഷൻ റഡാർ, മൊബൈൽ ലോഞ്ചർ സിസ്റ്റം എന്നിവയാണ് മിസൈലിന്റെ സവിശേഷത.
ഇസ്രയേലുമായി സഹകരിച്ച് കരസേനയ്ക്ക് വേണ്ടിയാണ് വ്യോമവേധ മിസൈൽ സംവിധാനം ഡിആർഡിഒ വികസിപ്പിച്ചത്. അടുത്തിടെ ആൻഡമാൻ നിക്കോബാറിൽ നിന്നും സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.

Eng­lish Summary:From land to sky; The anti-air­craft mis­sile reached the target
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.