January 28, 2023 Saturday

മിൽമ പാൽ പ്രതിസന്ധി; എറണാകുളത്ത് ഇന്നുമുതൽ നിയന്ത്രണം

Janayugom Webdesk
കൊച്ചി:
April 1, 2020 3:38 pm

ക്ഷീരകർഷകനെ ഒരിക്കൽ കൂടി വഴിയിൽ തള്ളി മിൽമ .നേരത്തെ പാൽ തികയാതിരുന്നതിനെ തുടർന്ന് കർണാടകം ‚തമിഴ്‌നാട് സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന മിൽമ  ലോക്ക് ഡൗൺ കാലത്തു കർഷകനെ കൈവിടുന്നു .മാർക്കറ്റിൽ മോശമല്ലാത്ത വിപണിവിഹിതം ഉണ്ടായിരുന്ന പാൽപ്പൊടി ഫാക്റ്ററി  പൂട്ടിപോയതുൾപ്പടെയുള്ള  കാര്യങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യം സഹകാരികൾ ഉയർത്തുന്നു .ദീർഘ വീക്ഷണം ഇല്ലാത്ത നടപടികളാ ണ്  മിൽമയെ ഈ നിലയിലെത്തിച്ചതെന്ന പരാതിയും ഉയരുന്നു .ആലപ്പുഴയിലെ പൂട്ടിക്കിടക്കുന്ന പാൽപ്പൊടി നിർമ്മാണ ഫാക്ടറി തുറക്കുന്നതിന്  20 കോടി മുടക്കേണ്ടിവരും.എന്നാൽ ഇക്കാര്യത്തിൽ ആരും മുൻകൈ എടുക്കാത്തതും ദുരൂഹമാണെന്ന് കർഷകർ പറയുന്നു .

പാൽ സംഭരണത്തിൽ മലബാറിന് പിന്നാലെ  എറണാകുളം മേഖലയും  നിയന്ത്രണം ഏർപ്പെടുത്തുന്നു. നിയന്ത്രണങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഫലം കിട്ടാതെ സ്ഥിതി ഗുരുതരമായാൽ സംഭരണം നിറുത്തിവയ്ക്കേണ്ടി വരുമെന്ന അറിയിപ്പ് ക്ഷീരോത്പാദക സഹകരണ സംഘങ്ങൾക്ക് നൽകി. മൂന്ന് മുതലാണ് നിയന്ത്രണം. ലോക്ക് ഡൗൺ നിലവിൽവന്നതിനു മുമ്പ് വരെ സംഘങ്ങൾ സംഭരിച്ചിരുന്ന അളവിൽ മാത്രമേ പാൽ സ്വീകരിക്കുകയുള്ളൂ. കൂടുതൽ നൽകിയാൽ വില കിട്ടില്ലെന്ന മുന്നറിയിപ്പും സംഘങ്ങൾക്ക് നൽകിയിട്ടുണ്ട്. ആദ്യ ഘട്ടമെന്ന നിലയിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. പാൽ വില്പന കേന്ദ്രങ്ങൾ കൂടുതൽ സമയം തുറക്കാനുള്ള അനുമതി ലഭിച്ചില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോയേക്കുമെന്നാണ് സൂചന. മലബാർ മേഖല കടുത്ത നിയന്ത്രണം നേരത്തെ ഏർപ്പെടുത്തിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പാൽ വിൽപ്പന കുത്തനെ കുറഞ്ഞതിനാൽ, എറണാകുളം, മലബാർ മേഖലകളിൽ ദിനംപ്രതി ഒന്നരലക്ഷം ലിറ്ററോളം പാൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ 22 മുതലാണ് പാൽ വില്പന കുത്തനെ കുറഞ്ഞത്. മലബാർ മേഖലയിലാണ് സ്ഥിതി കൂടുതൽ രൂക്ഷം. എറണാകുളം മേഖലയിൽ 930 ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ നിന്നായി സംഭരിക്കുന്ന പാലിൽ 60,000 ലിറ്ററാണ് അധികമുള്ളത്. പാൽ തികയാത്തതിനാൽ ദിനംപ്രതി 40,000 ലിറ്റർ പാൽ അയൽ സംസ്ഥാനത്ത് നിന്ന് കൊണ്ടുവന്നിരുന്ന സ്ഥാനത്താണിത്. അതേസമയം മലബാറിൽ നിന്നും പാൽ എത്തിച്ചാണ് ഇപ്പോഴും തിരുവനന്തപുരം മേഖലയിലെ 60,000 ലിറ്ററിന്റെ കുറവ് നികത്തുന്നത്.എറണാകുളം മേഖലയിൽ 3 .5  ലിറ്റർ പാലാണ് വിൽപ്പന നടത്തിയിരുന്നത് .ഇപ്പോഴത് 2 .75  ലിറ്ററായി കുറഞ്ഞതോടെ പ്രശ്നം ആരംഭിച്ചു ‚സഹകരണസംഘങ്ങളിൽ പാൽ നല്കിയിരുന്നവർക്ക് പുറമെ , മറ്റ്  കർഷകരും പാലുമായി എത്തിയതാണ് ഇപ്പോളുള്ള പ്രതിസന്ധിക്ക് കാരണമെന്ന് മിൽമ അധികാരി കൾ  പറയുന്നു .
ഓൺലൈനിൽ പാൽ വിൽപ്പനയ്‌ക്ക്‌  മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .മൂവായിരം ലിറ്ററിന് മുകളിൽ ഇത്തരത്തിൽ വിറ്റുപോകുന്നുണ്ട് .വരും ദിവസങ്ങളിൽ ഈ വിൽപ്പന വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് മിൽമ .വിൽപ്പന കുറഞ്ഞാൽ ഇന്നുമുതൽ നിയന്ത്രണം ഏർപെടുത്തുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് എറണാകുളം  മേഖല പ്രസിഡന്റ്  ജോൺ തെരുവത്തു പറയുന്നു.21 ന്  മുൻപ് പാൽ  നൽകിയിരുന്ന കർഷകരുടെ പാൽ സ്വീകരിക്കും .ഹോട്ടലുകളിലും ‚കാറ്ററിങ്ങ് യൂണിറ്റുകളിലടക്കം പാൽ നല്കിയിരുന്നവർ  പുതിയതായി പാൽ അളക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക്‌ കാരണമായത് .സ്ഥിരമായി എടുക്കുന്ന പാൽ അധികം വന്നാൽ മറ്റ് ഉൽപ്പന്ന ങ്ങൾ   നിർമിച്ചു സൂക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ജോൺ പറഞ്ഞു . മിൽമ ഷോപ്പുകളുടെ പ്രവർത്തന സമയം രാത്രി ഒമ്പത് വരെ ദീർഘിപ്പിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നഷ്ടം സഹിച്ച് ഇതര സംസ്ഥാനത്ത് കൊണ്ടുപോകുന്നതിനു ള്ള  സാദ്ധ്യതകൾ ഇല്ലാതായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ENGLISH SUMMARY: From today onward restric­tions on Ernaku­lam in mil­ma milk

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.