ഇന്ന് മുതല്‍ എസ്ബിഐയുടെ പിടിവീഴും

Web Desk
Posted on October 31, 2018, 11:17 am

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ എടിഎമ്മുകളിലൂടെ പിന്‍വലിക്കാവുന്ന തുക 20,000 രൂപയായി എസ്ബിഐ കുറച്ചു. ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ്‌ കാർഡുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ തുക പിന്‍വലിക്കുന്നവര്‍ മറ്റ് ഡെബിറ്റ് കാർഡ് വേരിയന്‍റുകള്‍ക്ക് അപേക്ഷ നല്‍കണം.

നിലവില്‍ ഒരുദിവസം 40,000 രൂപ വരെയാണ് എടിഎംല്‍ നിന്ന് പിന്‍വലിക്കാവുന്നത്. എന്നാല്‍ എസ്ബിഐയുടെ ഗോൾഡ്, പ്ലാറ്റിനം ഡെബിറ്റ് കാർഡുകളുടെ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. ഈ കാർഡ് ഉടമകൾക്ക് ഒരുദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ വരെ പിൻവലിക്കാവുന്നതാണ്.