പഴം പച്ചക്കറികൾ ഓൺലൈൻ വഴി വീടുകളിൽ എത്തിക്കും: മന്ത്രി വി എസ് സുനിൽകുമാർ

Web Desk

കൊച്ചി

Posted on March 24, 2020, 7:06 pm

കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിൽ ജനങ്ങൾക്ക് വേണ്ടതെല്ലാം വീട്ടിൽ എത്തിച്ചു നൽകാൻ തയ്യാറായി നിൽക്കുകയാണ് സർക്കാർ. ഹോർട്ടികോർപ്പ് ഓൺലൈൻ വഴി വീടുകളിൽ പഴം പച്ചകറികൾ എത്തിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി ഈ സംവിധാനം എറണാകുളത്താകും നടപ്പിലാക്കുക. സംസ്ഥാനത്ത് ആവശ്യസാധങ്ങൾക്കും മൽസ്യസഭ്യതയ്ക്കും ഉടൻ ക്ഷാമം വരില്ലെന്നും മന്ത്രി പറഞ്ഞു. പച്ചക്കറിയും പലചരക്കുകളും ആവശ്യത്തിന് എത്തുന്നുണ്ട്. അതോടൊപ്പം എറണാകുളം ജില്ലയിലെ ടോൾ പ്ലാസകളിൽ നിന്ന് ടോൾ പിരിക്കുന്നത് നിർത്തിവെയ്ക്കാൻ ഉത്തരവായതും മന്ത്രി വി എസ് സുനിൽകുമാർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY: fruits and veg­eta­bles on online

YOU MAY ALSO LIKE THIS VIDEO