രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് ഇന്ധന ഉപയോഗം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചില്ലറവില്പനയില്‍ ഈ മാര്‍ച്ചില്‍ പെട്രോള്‍ വില്‍പനയില്‍ 17 ശതമാനവും ഡീസല്‍ വില്പനയിൽ 26 ശതമാനവുമാണ് കുറവുണ്ടായിട്ടുള്ളത്.
പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവരുടെ ചില്ലറ വില്പന അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. മാര്‍ച്ചില്‍ പെട്രോളിന്റെ പ്രാദേശിക വില്‍പന 1.94 ദശലക്ഷം ടണ്ണായും ഡീസല്‍ 4.98 ദശലക്ഷം ടണ്ണായും കുറഞ്ഞു.
you may also like this video;
വിമാനങ്ങളടക്കം സര്‍വീസ് നിര്‍ത്തിവച്ചതോടെ മാര്‍ച്ച് മാസത്തിലെ വിമാന ഇന്ധന വില്‍പനയില്‍ 33 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. മാര്‍ച്ചില്‍ 4,50,000 ടണ്ണാണ് വിമാന ഇന്ധനം വിറ്റത്. അതേസമയം പാചകവാതക വില്പന മുന്‍വര്‍ഷത്തേക്കാള്‍ 1.7 ശതമാനം ഉയര്‍ന്ന് 2.3 ദശലക്ഷം ടണ്ണായിട്ടുണ്ട്.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ വിമാനസര്‍വീസുകളിലടക്കം നിരവധി നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നു. കൊറോണവ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ രാജ്യവ്യാപക അടച്ചുപൂട്ടല്‍ ഏപ്രില്‍ പകുതിയോടെ അവസാനിക്കുമ്പോൾ ഇന്ധന ഉപഭോഗം വർധിക്കുമെന്നാണ് പ്രതീക്ഷ.
English Summary: Fuel consumption dropped significantly in Lock down.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.