8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 22, 2024
September 22, 2024
April 2, 2024
January 10, 2023
January 4, 2023
November 7, 2022
October 25, 2022
October 20, 2022
September 13, 2022

ഇന്ധന പ്രതിസന്ധി: രണ്ടാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ

Janayugom Webdesk
June 21, 2022 6:41 pm

ഇന്ധന പ്രതിസന്ധി രൂക്ഷമായതിനാൽ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും രണ്ടാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ. തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. അവശ്യ സേവനങ്ങൾക്കായുള്ള സർക്കാർ ഓഫീസുകൾ മാത്രമാണ് പ്രവർത്തിച്ചത്. ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

കുറഞ്ഞത് മൂന്ന് ദിവസത്തേക്ക് പുതിയ ഇന്ധന സ്റ്റോക്ക് ഉണ്ടാകില്ലെന്ന് ഊർജ മന്ത്രാലയം പ്രഖ്യാപിച്ചിട്ടും പെട്രോളിനും ഡീസലിനും വേണ്ടി പമ്പുകൾക്ക് മുന്നിൽ കിലോമീറ്ററുകൾ നീളമുള്ള ക്യൂ തുടരുന്നു. ലഭ്യമായ ഇന്ധനം അവശ്യസേവന വിഭാഗങ്ങൾക്കാണ് നിലവിൽ നൽകുന്നത്. വെെദ്യുതി പ്രതിസന്ധിയും രൂക്ഷം

ശ്രീലങ്കയിലെ അഞ്ചിൽ നാലുപേർക്കും ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. ഗർഭിണികൾക്ക്‌ ഭക്ഷണം നൽകാനുള്ള നടപടികളും ആരംഭിച്ചു. കൂടുതൽ വായ്പ സമാഹരിച്ചും നിലവിലുള്ള വായ്പകൾ പുനക്രമീകരിച്ചും പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ഐഎംഎഫ് പ്രതിനിധി ക്രിസ്റ്റലീന ജോർജീവയുമായി ചർച്ച നടത്തി.

Eng­lish sum­ma­ry; fuel-crisis-sri-lankan-government-announces-two-week-shutdown
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.