Web Desk

March 25, 2021, 8:17 am

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു

Janayugom Online

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ നേരിയ കുറവ്. ഇന്ന് 21 പൈസയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു.

529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമാണ്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ് വരുത്തിയത്. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറഞ്ഞത്.
eng­lish summary;fuel price down 21 paisa
you may also like this video;