Web Desk

ന്യൂഡല്‍ഹി/തിരുവനന്തപുരം

May 10, 2021, 8:33 am

ഇന്ധനവില വീണ്ടും ഉയര്‍ന്നു

Janayugom Online

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോള്‍— ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് സംസ്ഥാനത്ത് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് ഇന്ന്. കൊച്ചിയില്‍ പെട്രോളിന് 91.73 രൂപയും ഡീസലിന് 86.48 രൂപയുമാണ് ഇന്നത്തെ വില.

കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് എണ്ണ കമ്പനികള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തുടര്‍ച്ചയായ നാലു ദിവസം ഇന്ധനവില വര്‍ധിച്ചിരുന്നു.

മെയ് മൂന്നിന് ഒരു ലിറ്റര്‍ പെട്രോളിന് വില 92.28 രൂപയായിരുന്നു. പിന്നീടുള്ള 4 ദിവസം പെട്രോള്‍ വിലയില്‍ വര്‍ധനവ് ഉണ്ടായി. മെയ് നാലിന് 29 പൈസയും അഞ്ചിന് 17 പൈസയും ആറിന് 23 പൈസയും ഏഴിന് 28 പൈസയുമാണ് വര്‍ധിച്ചത്. മെയ് മൂന്നിന് ഒരു ലിറ്റര്‍ ഡീസലിന് 86.75 രൂപയായിരുന്നു വില. തുടര്‍ന്നുള്ള നാലു ദിവസം വില വര്‍ധിച്ചു. മെയ് 4ന് 32 പൈസയും അഞ്ചിന് 20 പൈസയും ആറിന് 30 പൈസയും ഏഴിന് 33 പൈസയുമാണ് ഡീസല്‍ വിലയില്‍ വര്‍ധിച്ചത്.

Eng­lish Sum­ma­ry: Fuel price hike 

You may also like this video :