ഇന്ധനവില കുതിക്കുന്നു

Web Desk
Posted on May 18, 2018, 10:45 pm

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ രാജ്യത്തെ ഇന്ധനവില നിയന്ത്രണങ്ങളില്ലാതെ കുതിക്കുന്നു. ഇന്നലെ പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. കര്‍ണാടക ഫലം വന്നതിന് ശേഷമുള്ള അഞ്ച് ദിവസം പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് ഒരു രൂപ 28 പൈസയും വര്‍ധിച്ചു.
അതേസമയം, കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്ത് എണ്ണവില വര്‍ധിക്കാതിരുന്നതിന്റെ നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് എണ്ണക്കമ്പനികള്‍ ഇപ്പോള്‍ അമിത വിലവര്‍ധനവ് നടത്തുന്നതെന്നാണ് വിവരം. പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് രൂപയെങ്കിലും വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ നഷ്ടം നികത്താന്‍ കഴിയൂ എന്ന നിലപാടിലാണ് കമ്പനികള്‍. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 16 വര്‍ഷത്തെ താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതും സമ്പത്ത് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി.