Janayugom Online
ഇന്ധന വില വർധനക്കെതിരെ ന്യൂഡൽഹിയിൽ നടന്ന ജനകീയ പ്രതിഷേധം. കരംപുരിയിൽ നിന്നുള്ള കാഴ്ച

ഇന്ധന വില വർധന: ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

Web Desk

ന്യൂഡൽഹി:

Posted on June 25, 2020, 10:45 pm

തീരുവ കുറച്ച് ഇന്ധന വില വർധന തടയണമെന്നാവശ്യപ്പെട്ട് ഇടതുപാർട്ടികൾ ഈ മാസം അവസാന ആഴ്ച ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കോവിഡിനെ തുടർന്ന് പല സംസ്ഥാനങ്ങളിലും വിവിധ രൂപത്തിലുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനാൽ അതാത് സംസ്ഥാനങ്ങളിൽ ഇടതുപാർട്ടികൾ യോഗം ചേർന്ന് പ്രതിഷേധത്തിന്റെ തീയതി തീരുമാനിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി, ദീപാങ്കർ ഭട്ടാചാര്യ (സിപിഐ‑എംഎൽ), മനോജ് ഭട്ടാചാര്യ (ആർഎസ്‌പി), ദേബബ്രത ബിശ്വാസ് (ഫോർവേഡ് ബ്ലോക്ക്) എന്നിവർ അറിയിച്ചു.

ENGLISH SUMMARY: Fuel price hike: A nation­wide protest will be orga­nized

YOU MAY ALSO LIKE THIS VIDEO