ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; പെട്രോളിന് 85.27 രൂപ

Web Desk
Posted on September 16, 2018, 10:36 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്.പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത് . ഇതോടെ ഇന്ധനവില തിരുവനന്തപുരത്ത് പെട്രോളിന് 85.27 രൂപയും ഡീസലിന് 78.92 രൂപയുമായി ഉയര്‍ന്നു.

കൊച്ചിയില്‍ പെട്രോളിന് 83.93 രൂപയും ഡീസലിന് 77.66 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 84.18 രൂപയും ഡീസല്‍ വില 77.92 രൂപയുമാണ്. ഇത് ചരിത്രത്തിലെ ഏറ്റവുമ വലിയ വിലക്കയറ്റമാണെന്നാണ് വിലയിരുത്തല്‍.