Web Desk

തിരുവനന്തപുരം:

June 17, 2020, 8:59 pm

ഇന്ധനവില വർധനവ്: എഐവൈഎഫ് ദേശീയപ്രക്ഷോഭം സംഘടിപ്പിച്ചു

Janayugom Online
ഇന്ധനവില വര്‍ധനവിനെതിരെ എഐവൈഎഫ് നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ ഉദ്ഘാടനം ചെയ്യുന്നു

കോവിഡ് കാലത്ത് ഇന്ധനവില വർധനവിലൂടെ പകൽകൊള്ള നടത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എഐവൈഎഫ് നേതൃത്വത്തിൽ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കോവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ പാവപ്പെട്ട കുടുംബങ്ങൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് പതിനായിരം രൂപ പ്രതിമാസ ആശ്വാസമായി നൽകുക, ആൾ ഇന്ത്യാ മെഡിക്കൽ പ്രവേശനത്തിൽ ഒബിസിക്ക് 27 ശതമാനം സംവരണം നൽകുക, മുസ്‌ലിം, ദളിത് വിഭാഗങ്ങൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എഐവൈ എഫ് ഉന്നയിച്ചു.

സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ കൊല്ലത്ത് ഹെഡ് പോസ്റ്റാഫീസിനു മുന്നിലും, സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് കോഴിക്കോട് ഇന്‍കം ടാക്സ് ഓഫീസിന് മുന്നിലും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കെ എസ് അരുണ്‍ തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിലും പിഎസ്എം ഹുസൈന്‍ ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലും അഡ്വ. പി ഗവാസ് ഫറോക്ക് ഹെഡ് പോസ്റ്റോഫീസിന് മുന്നിലും എന്‍ അരുണ്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിന് മുന്നിലും സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രിന്‍സ് മാത്യൂ രാജാക്കാടും ടി ടി ജിസ്‌മോന്‍ വയലാറിലും കെ പി സന്ദീപ് തൃശൂര്‍ ടൗണിലും പരിപാടി ഉദ്ഘാടനം ചെയ്തു.

ENGLISH SUMMARY: Fuel price hike: AIYF orga­nizes nation­al protest

YOU MAY ALSO LIKE THIS VIDEO