Web Desk

കൊ​ച്ചി

June 26, 2021, 9:43 am

സെ​ഞ്ച്വറി ​ക​ട​ന്നു; കേരളത്തിൽ ഇന്ധനവില സർവ്വകാല റെക്കോർഡിൽ

Janayugom Online

സംസ്ഥാനത്ത് പെ​ട്രോ​ൾ വി​ല കുതിച്ചുയരുന്നു. ഇതോടെ സെഞ്ച്വറി അടിച്ചിരിക്കുകയാണ് ഇന്ധനവില. തി​രു​വ​ന​ന്ത​പു​ര​ത്തും കാ​സ​ർ​ഗോ​ട്ടും പെ​ട്രോ​ൾ വി​ല നൂ​റു​ക​ട​ന്നത്. ശ​നി​യാ​ഴ്ച പെ​ട്രോ​ളി​ന് 35പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വർധിച്ചത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പെ​ട്രോ​ളി​ന് 100.09 രൂ​പ​യും കാ​സ​ർ​ഗോ​ഡ് 100.16 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 95.19 രൂ​പ​യാ​ണ്. കൊ​ച്ചി​യി​ലാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 98 രൂ​പ മ​റി​ക​ട​ന്നു. 98.33 രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ പെ​ട്രോ​ള്‍ വി​ല. ഡീ​സ​ല്‍ വി​ല 93.53 രൂ​പ. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 98.58 രൂ​പ​യും ഡീ​സ​ലി​ന് 93.80 രൂ​പ​യു​മാ​ണ് വി​ല. 132 ദി​വ​സം​കൊ​ണ്ടാ​ണു 90 രൂ​പ​യി​ല്‍​ നി​ന്നു പെ​ട്രോ​ള്‍ വി​ല നൂ​റി​ലേ​ക്കു കു​തി​ച്ചെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 56 ദി​വ​സ​ത്തി​നി​ടെ 32 ത​വ​ണയാണ് ഇന്ധന വി​ല വ​ര്‍​ധി​ച്ചത്.

ENGLISH SUMMARY:fuel price hike in ker­ala 26-06-2021
You may also like this video