ഇന്ധനവില വര്‍ധന തുടരുന്നു

Web Desk
Posted on September 28, 2018, 10:23 pm

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഇന്നലെ പെട്രോളിനു 22 പൈസയും ഡീസലിനു 19 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയായും ഡീസല്‍ വില 78.59 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്തു പെട്രോള്‍ വില 86.64 രൂപയായപ്പോള്‍ ഡീസല്‍ വില 79.71 രൂപയായി. നഗരത്തിനു പുറത്തു പലയിടങ്ങളിലും ഡീസല്‍ വില 80 കടന്നു. കോഴിക്കോട്ടാകട്ടെ പെട്രോള്‍ വില 85.46 രൂപയും ഡീസല്‍ വില 78.71 രൂപയുമാണ്.
മുംബൈയില്‍ പെട്രോളിന് 90.57 രൂപയും ഡീസലിന് 79.01 രൂപയുമാണ്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.22 രൂപയും ഡീസലിന് 74.42 രൂപയുമാണ് വില.