Web Desk

ന്യൂഡൽഹി

July 18, 2020, 10:35 pm

ഡീസല്‍ വില വീണ്ടും കൂട്ടി

Janayugom Online

രാജ്യത്ത് ഡീസല്‍ വില വീണ്ടും കൂട്ടി. 15 പൈസയാണ് ഡീസലിന് വര്‍ധിച്ചത്. ഒരു ലിറ്റര്‍ ഡീസലിന്റെ വില ഇതോടെ 77 രൂപ 11 പൈസയായി. 80 രൂപ 59 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റ വില. കോവിഡ് കാലത്ത് ഡീസലിന് 11 രൂപ 44 പൈസയാണ് വര്‍ധിച്ചത്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പ്രതിദിനമുള്ള ഇന്ധനവില നിയന്ത്രണം നിര്‍ത്തിവച്ചിരുന്നു. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ENGLISH SUMMARY:Fuel price increases
You may also like this video