Web Desk

ന്യൂഡല്‍ഹി

February 14, 2021, 8:36 am

ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

Janayugom Online

ഇന്ധന വില കുതിച്ചുയരുന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ 61 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് 85 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 88 രൂപ 89 പൈസയാണ്. ഡീസല്‍ വില 83 രൂപ 34 പൈസയായി. ഈ മാസം എട്ടാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധവ് രേഖപ്പെടുത്തുന്നത്. എട്ടുമാസത്തിനിടെ 19 രൂപയോളം പെട്രോളിനും ഡീസലിന് വര്‍ധിച്ചത്.

ENGLISH SUMMARY:Fuel prices con­tin­ue to rise
You may also like this video