25 April 2024, Thursday

Related news

April 17, 2022
April 12, 2022
April 7, 2022
April 3, 2022
April 3, 2022
March 30, 2022
March 26, 2022
March 23, 2022
March 14, 2022
March 6, 2022

കേന്ദ്രത്തിന്റെ കൊള്ള തുടരുന്നു: 115 രൂപയും കടന്ന് ഇന്ധനവില

Janayugom Webdesk
ന്യൂഡല്‍ഹി
October 31, 2021 9:35 am

രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. രാജ്യതലസ്ഥാന ഇന്ധനവില 115 രൂപയും കടന്നു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ, ഒരു മാസത്തിനിടെ പെട്രോളിന് 7 രൂപ 92 പൈസയും ഡീസലിന് 8 രൂപ 95 പൈസയും കൂടി. ആഗോള എണ്ണവിലയും കുതിക്കുകയാണ്. അന്താരാഷ്ട്ര എണ്ണവില ബാരലിന് 100 ഡോളർ കടക്കുമെന്നാണ് സൂചന. ഏഴ് വർഷത്തെ ഉയർന്ന നിലയിലാണ് ആഗോള എണ്ണവില.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 രൂപയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 109.30 രൂപയും ഡീസലിന് 103.17 രൂപയുമായി വർധിച്ചു. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 109.44 രൂപ, 103.31 രൂപ എന്നിങ്ങനെയാണ്.

 

Eng­lish Sum­ma­ry: Fuel prices cross Rs 120

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.