പ്രത്യേക ലേഖകൻ

ന്യൂഡൽഹി

June 08, 2020, 9:56 pm

ഇന്ധനവില ഇന്ന് 60 പൈസ വീതം കൂട്ടി

Janayugom Online

പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് 60 പൈസ വീതം ഇന്ന് വർധിച്ചു. തുർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിക്കുന്നത്. ഇതോടെ ഡൽഹിയിൽ പെട്രോളിന്റെ വില 72.46 രൂപയായി.

ഞായറാഴ്ചയിലെ വില 71.86 രൂപയായിരുന്നു. ഡീസലിന്റെ വില 69.99 രൂപയിൽ നിന്നും 70.59 രൂപയായി. മുംബൈയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില യഥാക്രമം 79.49, 69.37 രൂപയുമായി വർധിച്ചു. ചെന്നൈയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വില 76.60, 69.25 രൂപയുമായി വർധിച്ചു.

83 ദിവസത്തിന് ശേഷം കഴിഞ്ഞ രണ്ട് ദിവസവും എണ്ണയുടെ വില വർധിപ്പിച്ചു. മാർച്ച് 16നാണ് അവസാനമായി ഇന്ധനങ്ങളുടെ വില വർധിപ്പിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ തീരുവകൾ നേരത്തെ വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില കുത്തനെ ഇടിയുന്ന സാഹചര്യത്തിലാണ് മോഡി സർക്കാർ ഇന്ധനങ്ങളുടെ വില വർധിപ്പിച്ചത്.

ENGLISH SUMMARY:Fuel prices have increased 60 paisa
You may also like this video