Web Desk

ന്യൂഡല്‍ഹി

January 06, 2021, 10:18 pm

ഇന്ധന വില വീണ്ടും കൂട്ടി

Janayugom Online

രാജ്യത്തെ ഇന്ധന വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. ഇന്നലെ പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്നലെ വിലവര്‍ധനയുണ്ടായത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നലെ 83.97 രൂപയായിരുന്നു. ഡീസലിന് 74.12 രൂപയും. കേരളത്തിൽ 84.42 രൂപയായിരുന്നു പെട്രോൾ വില. ഡീസലിന് 78.48 രൂപയും.
അസംസ്കൃത എണ്ണ വില ഇന്നലെ ബാരലിന് 53,86 ഡോളര്‍ നിലവാരത്തിലായിരുന്നു. 

ENGLISH SUMMARY:fuel prices have risen again 06–1‑2020
You may also like this video