Web Desk

ന്യൂഡല്‍ഹി

January 13, 2021, 10:52 pm

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

Janayugom Online

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോൾ, ഡീസൽ വില ലിറ്ററിന് 25 പൈസ വീതമാണ് ഉയർത്തിയത്. ഈ ​മാ​സം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധിപ്പി​ക്കു​ന്ന​ത്. ഡല്‍ഹിയിൽ പെട്രോളിന് വില ലിറ്ററിന് 84. 45 രൂപയും ഡീസലിന് 74.63 രൂപയുമായിരുന്നു. മുംബൈയിൽ പെട്രോളിന് 91.07 രൂപയും ഡീസലിന് 81.34 രൂപയുമായിരുന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 84.61, ഡീ​സ​ലി​ന് 78.72 രൂ​പ​യു​മാ​യിരുന്നു വില. 

ENGLISH SUMMARY:Fuel prices rise again 13–1‑2021
You may also like this video