Web Desk

ന്യൂഡല്‍ഹി

February 13, 2021, 8:46 am

രാജ്യത്ത് വീണ്ടും ഇന്ധനവില വർധന

Janayugom Online

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ എറണാകുളത്ത് പെട്രോൾ വില ലിറ്ററിന് 88.60രൂപയും ഡീസലിന് 83.4 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 90.39 രൂപയും ഡീസലിന് 84.50 രൂപയുമായി. സംസ്ഥാനത്ത് തുടര്‍ച്ചയായി ഇത് അഞ്ചാം ദിവസമാണ് ഇന്ധവ വിലയില്‍ വര്‍ധനവുണ്ടാകുന്നത്. അഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 49 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് കൂടിയത്. 

ENGLISH SUMMARY:Fuel prices rise again in the country
You may also like this video