Web Desk

ന്യൂഡല്‍ഹി

May 29, 2021, 10:01 pm

ഇന്ധന വില വർധിപ്പിക്കൽ തുടരുന്നു; പെട്രോള്‍ വില മുംബൈയില്‍ ആദ്യമായി 100 കടന്നു

Janayugom Online

രാജ്യത്ത് ഇന്ധന വില വർധിപ്പിക്കൽ തുടരുന്നു. ഇന്നലെ പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്.

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. ഡീസല്‍ വിലയും തൊട്ടുപിന്നാലെ കുതിക്കുകയാണ്. പെട്രോള്‍ വില മുംബൈയില്‍ ഇന്നലെ 100 കടന്നു. നഗരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പെട്രോള്‍ വില 100 കടക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ 100.19 രൂപയായിരുന്നു ഇന്നലത്തെ വില. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും വില കൂടിയത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ്.

കൊച്ചിയില്‍ ഇന്നലെ പെട്രോള്‍ ലിറ്ററിന് 94.04 രൂപയും ഡീസലിന് 90.46 രൂപയുമായിരുന്നു വില. ഇതോടെ കേരളത്തിലും പെട്രോള്‍ വില സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. മെട്രോകളില്‍ ഡീസലിന് 30 പൈസയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ചെന്നൈയില്‍ പെട്രോള്‍ വില 95.51 രൂപയും ഡീസല്‍ 89.65 രൂപയുമായിട്ടുണ്ട്. മെയ് നാലിന് ശേഷം ഇത് പതിനഞ്ചാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.

Eng­lish sum­ma­ry; fuel prize rate in india today

you may also like this video;